ഒമാനില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് ഇനി വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഇല്ല
ദുബൈ: ഒമാനില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഉണ്ടാവില്ല.
എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇളവ്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ ഒമാന്‍ യുഎഇ അതിര്‍ത്തി തുറന്നിരുന്നു.
പുതിയ നിര്‍ദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാര്‍ക്ക് പഴയ രീതിയില്‍തന്നെ സഞ്ചരിക്കാന്‍ കഴിയും. അതേസമയം ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ജിഡിആര്‍എഫ് അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.