പാലക്കാട് കല്‍പാത്തി രഥോത്സവം; സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം
പാലക്കാട്: കല്‍പാത്തി രഥോത്സവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം. രഥപ്രയാണമടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കല്‍പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണ്‍്. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കോവിഡ് പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചതോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.
രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ആവശ്യം. ദേവസ്വം വകുപ്പിനും ഈ നിലപാടാണുള്ളത്. മുഖ്യമന്ത്രിക്ക് മുന്നിലാണ് പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍. ഇതില്‍ മുഖ്യമന്ത്രി ഒപ്പുവയ്ക്കുമെന്നും രഥോത്സവ നടത്തിപ്പുമായി
ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുമെന്നുമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.