ആര്‍ത്തവം ശുദ്ധമോ അശുദ്ധമോ അല്ല, സ്വാഭാവിക പ്രക്രിയ; ജാന്‍വി കപൂര്‍
ആര്‍ത്തവമുള്ള സ്ത്രീകള്‍ അശുദ്ധരാണെന്നും തൊട്ടുകൂടാത്തവരാണെന്നുമെല്ലാം കരുതുന്നവര്‍ ഇന്നുമുണ്ട് നമുക്ക് ചുറ്റും. ആര്‍ത്തവ ശുചിത്വത്തിന്റെ അപാകത രാജ്യത്തെ സ്ത്രീകളില്‍ ഗൗരവമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ആര്‍ത്തവത്തെക്കുറിച്ചുള്ള അസംബന്ധങ്ങള്‍ പരത്തുന്നതിന് പകരം കൂടുതല്‍ ആളുകളെ ബോധവത്കരിക്കൂ എന്നു പറയുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ജാന്‍വി തുറന്നു പറഞ്ഞത്. ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ച് കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ കഴിയണം. സാനിറ്ററി പാഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളിലേക്കുമെത്തണം.
തീര്‍ത്തും സ്വാഭാവികവും ആരോ?ഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും ജാന്‍വി പറഞ്ഞു. ഇപ്പോഴും ആര്‍ത്തവത്തെ അശുദ്ധിയോടെ കാണുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് ഉണ്ടെന്നും ജാന്‍വി പറയുന്നു. സ്ത്രീകളെ പലരെയും ആര്‍ത്തവകാലങ്ങളില്‍ ദൈനംദിന ജോലികളില്‍ നിന്നെല്ലാം വിട്ടുനിര്‍ത്തുന്നുണ്ട്. ആര്‍ത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ താന്‍ കരുതുന്നില്ല. അത്തരം ചിന്താ?ഗതികളെയെല്ലാം ഇല്ലാതാക്കാന്‍ ആര്‍ത്തവ ശുചിത്വം എന്ന വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണങ്ങള്‍ ഉണ്ടായേ തീരൂ- ജാന്‍വി പറഞ്ഞു.