കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍. എല്ലാ തട്ടിലും ഉള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്.
ഒരു എസ്. പിയുടെ രണ്ടുമക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാര്‍ട്ടേഴ്സുകളില്‍ ഈ കാര്യം പരിശോധിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമര്‍ശം.