തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.പി സി ക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നു. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല. മികച്ച സ്ഥാനാര്‍ത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.പി സി ജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.