നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ  യൂത്ത്കോൺഗ്രസിന്റെ 'അൺ എംപ്ലോയ്മെന്റ് ക്യൂ'


കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തൊഴിലില്ലായ്മക്കെതിരെയുള്ള പ്രതിഷേധ  ദിനമായി  ആചരിച്ചു. കോടിക്കണക്കിനു പുതിയ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വഞ്ചിച്ച നരേന്ദ്ര മോദിയോടുള്ള  പ്രതിഷേധ സൂചകമായി ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ 'അൺ എംപ്ലോയ്മെന്റ് ക്യൂ' നിന്ന്  വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കേന്ദ്രസർക്കാരിനു അയച്ചു കൊടുത്തു.  തുടർന്ന് നടത്തിയ പ്രതിഷേധ യോഗം
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ ലഭ്യമാക്കിയില്ലെന്നു മാത്രമല്ല നിലവിലുള്ള തൊഴിൽ അവസരങ്ങൾ കൂടി ഇല്ലാതാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ എല്ലാ നയങ്ങളും. ഇതിനെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങൾ യുവജന വിരുദ്ധ കേന്ദ്രസർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് എം.ധനീഷ് ലാൽ പറഞ്ഞു. 
ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. മുജീബ് പുറായിൽ, 
എൻ.ലബീബ്,  സുഫിയാൻ ചെറുവാടി, ശ്രീയേഷ് ചെലവൂർ, ടി.എം.നിമേഷ്, ഷാഹിദ് കടലുണ്ടി,  സുജിത്ത് ഒളവണ്ണ, അജയ് ബോസ്,  പ്രത്യുഷ് ഒതയോത്ത്,  ജെറിൽ ബോസ്, സുധിൻ സുരേഷ്,  സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media