മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും
മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് ഉപസമിതി.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 138.35 അടിയായാണ് ജലനിരപ്പ് താഴ്ന്നത്. സെക്കന്റില്‍ 2350 ഘനയടി ജലം ടണല്‍ വഴി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 6 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്റില്‍ 2454 ഘനയടി പെരിയാറിലേക്ക് തുറന്നു വിട്ടിരിക്കുന്നു.
സെക്കന്റില്‍ 4784 ഘനയടി ജലം നീരൊഴുക്കായി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. തുറന്നു വച്ചിരിക്കുന്ന ഷട്ടറുകള്‍ തമിഴ്നാട് അടച്ചാല്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. 139.5 എന്ന റൂള്‍ കര്‍വ് നിലവില്‍ വന്ന പശ്ചാത്തലത്തില്‍, തുറന്നു വച്ചിരിക്കുന്ന ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തമിഴ്നാടിന് അടക്കാം.