ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍
ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചു.
നൗഷാദ് ആലത്തൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ഇല്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായി എത്തിയിരുന്നു.