വിപണി നഷ്ടത്തോടെ തുടക്കം.
വിപണി വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 503 പോയന്റ് നഷ്ടത്തിൽ 52,636ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 15,782ലുമാണ് വ്യാപരം ആരംഭിച്ചത്. പണപ്പെരുപ്പ ഭീഷണിയും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതുമാണ് വിപണിയെ പിന്നോട്ടടിച്ചത് നഷ്ടത്തിൽ വ്യാപാരം നടത്തുന്ന ഓഹരികൾ ഏഷ്യൻ പെയിന്റ്‌സ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ് തുടങ്ങിയഅവയാണ് . എൻടിപിസി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നതു എസിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്ത്യൻ ബാങ്ക് തുടങ്ങി 25 കമ്പനികളാണ്