കൊച്ചി: സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) തുടരും. സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണന്റേത് ഇത് മൂന്നാംമൂഴമാണ്. സര്‍വ്വസമ്മതിയും പ്രവര്‍ത്തന മികവും തന്നെയാണ് സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാം ഊഴത്തിന്റെ കാരണം. മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും മഹാരോഗവും മറികടന്ന് അടുത്തിടെ തിരിച്ചെത്തിയ സെക്രട്ടറിയുടെ തുടര്‍ച്ച എറണാകുളം സമ്മേളനത്തിന് മുമ്പേ ഉറപ്പിക്കപ്പെട്ടിരുന്നു.
പ്രസന്നനായ കമ്മ്യൂണിസ്റ്റാണ് കോടിയേരി. ഗൗരവക്കാരനായ പിണറായിയില്‍ നിന്നും പാര്‍ട്ടി അമരത്തേക്കുള്ള സൗമ്യനായ കോടിയേരിയുടെ വരവ് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. തൃശ്ശൂരില്‍ രണ്ടാമൂഴവും കടന്ന് എറണാകുളത്തെത്തുമ്പോള്‍ നായക സ്ഥാനത്ത് കോടിയേരിക്ക് പകരം പാര്‍ട്ടിക്ക് മുന്നില്‍ മറ്റൊരു പേരുണ്ടായിരുന്നില്ല. രണ്ടാമൂഴത്തില്‍ കോടിയേരിക്ക് മുന്നില്‍ ഉണ്ടായത് അസാധാരണ പ്രശ്‌നങ്ങളാണ്. അര്‍ബുദത്തോടൊപ്പം മകന്റെ ജയില്‍വാസവുമായപ്പോള്‍ പാര്‍ട്ടിക്ക് പോറല്‍ ഏല്‍ക്കാതിരിക്കാന്‍ കോടിയേരി മാറി നിന്നു . പദവി ഒഴിഞ്ഞപ്പോഴും അണിയറയില്‍ കരുനീക്കി ഭരണതുടര്‍ച്ചയിലും വഹിച്ചത് നിര്‍ണ്ണായക റോള്‍.
13 മാസങ്ങള്‍ക്ക് ശേഷം സെക്രട്ടറി കസേരയിലേക്കു മടങ്ങുമ്പോള്‍ തന്നെ ഉറപ്പായിരുന്നു ഇനിയും പാര്‍ട്ടിക്കൊടി കോടിയേരിയുടെ കയ്യിലായിരിക്കുമെന്ന്. തലശേരി ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായിയാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. 37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും 49 ല്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും കോടിയേരി പിണറായിയുടെ പിന്‍ഗാമിയായി.
വിഭാഗീയതയുടെ കനലുകളെ ഒരുമിച്ചണച്ച് പാര്‍ട്ടിക്ക് കരുത്തുപകര്‍ന്ന പിണറായി - കോടിയേരി ടീമിന് മുന്നില്‍ ഇനിയുള്ളത് പുതിയ കാലത്തെ വെല്ലുവിളി. മറൈന്‍ ഡ്രൈവില്‍ മുന്നോട്ട് വെച്ച അടിമുടി നയംമാറ്റങ്ങളുമായി തുടരുന്ന ഭരണമെന്ന വലിയ ലക്ഷ്യം. പാര്‍ട്ടിതലപ്പത്തെ തുടര്‍ച്ചക്കിടയിലും പാര്‍ലമെന്ററി രംഗത്തേക്കെന്ന് മടക്കമെന്ന ആകാംക്ഷയും ഈ കോടിയേരിക്കാരനെ ചുറ്റിപ്പറ്റി എന്നും സജീവം.
പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടിയിലും വിജയങ്ങളും ഉയര്‍ച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്‌ഐ നേതാവായത് മുതല്‍ മുതല്‍ 2018-ല്‍ രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയാകും വരെയും അതില്‍ മാറ്റമുണ്ടായില്ല. 2019 ല്‍ ബാധിച്ച അര്‍ബുദം ശരീരത്തെ തളര്‍ത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തകര്‍ന്നില്ല.
സിപിഎമ്മില്‍ സൗമ്യനും,സംഘാടകനും,മാന്യനും,മിടുക്കനുമാണ് എന്നും കോടിയേരി. തലശ്ശേരി ഗവണ്‍മെന്റ് ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. 37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടാം വയസില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാല്‍പത്തിയൊന്‍പതാം വയസില്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, ഈ കോടിയേരിക്കാരന്‍ പിണറായിക്കാരന്‍ വിജയന്റെ പിന്‍ഗാമിയായി. 2020 നവംബറില്‍ പടിയിറങ്ങമ്പോഴും രാജിയല്ല അവധിയാണെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുന്‍നിര്‍ത്തിയായിരുന്നു.