കേരള സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ


സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് ശശി തരൂർ എംപി. നിതി ആയോ​ഗിന്റെ ആരോ​ഗ്യ സൂചികയിൽ ഒന്നാമത് എത്തിയതിനാണ് സംസ്ഥാന സർക്കാരിനെ തരൂർ അഭിനന്ദിച്ചത്.യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ ടാ​ഗ് ചെയ്താണ് തരൂർ എഫ്ബിയിൽ കുറിപ്പ് പങ്കുവച്ചത്. കേരളത്തിലെ സദ്ഭരണവും രാഷ്ട്രീയ സമവായവും യോ​ഗി മാതൃകയാക്കണമെന്നും തരൂർ എഫ്ബി പോസ്റ്റിൽ കുറിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പൊതു വേദികളിൽ ശശി തരൂർ സംസാരിച്ചത് കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ പോര് മുറുകുകയാണ്. ഇതിനിടെയാണ് സർക്കാരിനെ പുകഴ്ത്തി വീണ്ടും തരൂർ രം​ഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് എംപിമാർ കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പുവയ്ക്കാത്തതിനെ ചൊല്ലി ഒരാഴ്ചയോളമായി കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് ഒളി‍ഞ്ഞും തെളിഞ്ഞും തരൂരിനെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media