ഇസ്രായേല്‍ കരമാര്‍ഗ്ഗവും ആക്രമണം തുടങ്ങി; വടക്കന്‍ ഗാസയിലേക്ക് ടാങ്കുകള്‍ കടന്നുകയറി
 



ടെല്‍ അവീവ്: ഇസ്രയേലിന്റെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകള്‍ ഗാസ അതിര്‍ത്തിയില്‍ കയറി ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേല്‍ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരമാര്‍ഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേല്‍ ജനതയോട് പറഞ്ഞിരുന്നു.

അതിനിടെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ ഗാസയില്‍ മാത്രം മരണം 6600 ആയി. സ്ഥിതി ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തില്‍ എത്താതെ പിരിഞ്ഞു. അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയായിരുന്നു ഇത്. ഗാസയില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്രയേല്‍. 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തില്‍ 756 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media