സുരേന്ദ്രന് വീണ്ടും നോട്ടിസ് നല്‍കാന്‍ അന്വേഷണ സംഘം


 കൊടകര കള്ളപ്പണകവര്‍ച്ചാ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അന്വേഷണസംഘം വീണ്ടും നോട്ടിസ് നല്‍കും. ഇന്ന് തൃശൂരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പാര്‍ട്ടി യോഗങ്ങള്‍ ഉള്ളതിനാല്‍ ഇന്ന് തൃശൂരില്‍ എത്താന്‍ കഴിയില്ലെന്നാണ് ഫോണില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത ദിവസങ്ങളില്‍ തന്നെ ഹാജരാകാനുള്ള നിര്‍ദേശം നല്‍കാനാണ് സാധ്യത. കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം. നിലവില്‍ ഈ മാസം പതിമൂന്നാം തീയതി വരെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നാണ് കെ. സുരേന്ദ്രന്‍ അന്വേഷണസംഘത്തെ അറിയിച്ചത്.

പണവുമായെത്തിയ ധര്‍മരാജനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനാണ് സുരേന്ദ്രനെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ആര്‍ക്കുവേണ്ടി എത്തിച്ചതാണ് എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി എത്തിച്ച പണമാണിതെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലുള്ളത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media