ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അഞ്ച് ഭാഷകളിൽ; ‘ദ അൺനോൺ വാരിയർ’ ടീസർ പുറത്തിറങ്ങി


 

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി 'ദ അൺനോൺ വാരിയർ'ന്റെ ടീസർ പുറത്തിറങ്ങി. ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുൽ റഹ്മാൻ ആണ്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി ഒക്ടോബർ രണ്ടിന് പുറത്തിറങ്ങും. ഹുനൈസ് മുഹമ്മദും ഫൈസൽ മുഹമ്മദും ചേർന്നാണ് നിർമാണം. രചന നിർവഹിച്ചിരിക്കുന്നത് നിബിൻ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാൽ .ആർ.എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.

സംഗീത സംവിധാനം അശ്വിൻ ജോൺസൺ, എഡിറ്റിങ് നസീം യൂനസ്, കലസംവിധാനം ഏബൽ ഫിലിപ്പ് സ്കറിയ, പ്രൊഡക്ഷൻ കോഡിനേറ്റർ ഷോബിൻ സി.സാബു. എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ്.പ്രിജു എന്നിവരാണ് ഡോക്യുമെന്ററിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media