സമരം കൂടുതല്‍ ശക്തമാക്കും; ഹരിയാനയില്‍ ബിജെപി പരിപാടികള്‍ക്കു നേരെ പ്രതിഷേധം
ഹരിയാനയില്‍ ബിജെപി പരിപാടികള്‍ക്കുനേരെ കര്‍ഷകരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ട് ജില്ലകളില്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ബി.പെി നേതാക്കള്‍ക്കെതിരെയാണ് പ്രതിഷേധം നടന്നത്. കര്‍ഷകര്‍ പൊല ഇരു സ്ഥലത്തും പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കര്‍, ഗതാഗത മന്ത്രി മൂല്‍ചന്ദ് എന്നിവര്‍ക്കുനേരയാണ് പ്രതിഷേധമുണ്ടായത്. ഗുരു ജംബേശ്വര്‍ സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രതിഷേധം നടന്നത്. ഗതാഗത മന്ത്രി മൂല്‍ചന്ദുനു നേരയും സമാനമായ പ്രതിഷേധമുണ്ടായി. പ്രതിഷേധം മുന്നില്‍ കണ്ട് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രാക്ടറുകളുമായി എത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത്. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.