ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ലോഞ്ച് അടുത്ത മാസം; ബുക്കിംഗ് ആരംഭിച്ചു


ജര്‍മന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്വാഗണ്‍ രാജ്യത്തെ മിഡ് സൈസ് എസ്യുവി സെഗ്മെന്റിലേക്ക് ടൈഗൂണ്‍ അവതരിപ്പിക്കുന്നു. അടുത്ത മാസം ക്രമീകരിച്ചിരിക്കുന്ന ലോഞ്ചിന് മുന്‍പായി മഹാരാഷ്ട്രയിലെ ചാക്കനിലുള്ള പ്ലാന്റില്‍ ടൈഗൂണിന്റെ നിര്‍മ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഒപ്പം എസ്യുവിയുടെ ബുക്കിങ്ങും കമ്പനി ആരംഭിച്ചു.

25,000 രൂപ നല്‍കി ഓണ്‍ലൈന്‍ ആയോ, ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് ചെന്നോ ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ ബുക്ക് ചെയ്യാം. ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ സ്‌ക്വാഡ് പ്രോഗ്രാമില്‍ അംഗമാവുന്നവര്‍ക്ക് പുത്തന്‍ എസ്യുവി ബുക്ക് ചെയ്യാനുള്ള അവസരം ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു.

സ്‌കോഡ ബ്രാന്‍ഡിന്റെ കാര്‍മികത്വത്തില്‍ ഫോക്‌സ്വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ എസ്യുവിയാണ് ടൈഗൂണ്‍. റിപോര്‍ട്ടുകള്‍ അനുസരിച്ച് 10 ലക്ഷം മുതല്‍ 17 ലക്ഷം വരെയാണ് ടൈക്കൂണിന്റെ എക്സ്-ഷോറൂം വില. അങ്ങനെയെങ്കില്‍ എതിരാളികളായ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് പുതിയ ഫോക്‌സ്വാഗണ്‍ എസ്യുവി.


ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍

ഫോക്സ്വാഗണ്‍ ആഗോള നിരയിലെ ടി-ക്രോസ്സ് എസ്യുവിയുമായി സാമ്യം ഏറെയുണ്ടെങ്കിലും ടൈഗണ്‍ വലിപ്പത്തിലും, ഇന്റീരിയര്‍ സ്‌പേസിന്റെ കാര്യത്തിലും ടി-ക്രോസ്സിനേക്കാള്‍ മുന്‍പാണ് ആണ് ടൈഗൂണ്‍. ക്രോമിന്റെ ധാരാളിത്തമുള്ള മുഖം ആണ് ടൈഗൂണ്‍ എസ്യുവിക്ക്. മുന്‍ പിന്‍ ബമ്പറിലും ക്രോം ലൈനിങ് കാണാം. എല്‍ഇഡി ലൈറ്റ് ബാറുകള്‍ കൊണ്ട് കണക്റ്റ് ചെയ്തിരിക്കുന്ന ടെയില്‍-ലൈറ്റുകള്‍, 17-ഇഞ്ച് ടു ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍.

10ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‌ഫോടെയ്‌ന്മെന്റ് സിസ്റ്റം മധ്യ ഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന വിധം ലളിതമായ എന്നാല്‍ ആധുനികമായ ഇന്റീരിയര്‍ ആണ് ടൈഗൂണിന്. ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ, മൈ ഫോക്‌സ്വാഗണ്‍ കണക്ട് ആപ്പ് സൗകര്യങ്ങള്‍ ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുണ്ടാവും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് ഇന്റീരിയറിലെ മറ്റൊരു ആകര്‍ഷണം. ക്രൂയിസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, സെവന്‍ സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎമ്മുകള്‍, സ്റ്റിയറിംഗ്-മൗണ്ടഡ് നിയന്ത്രണങ്ങള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിങ്ങനെ ഫീച്ചര്‍ സമൃദ്ധമാവും ടൈഗൂണ്‍.

113 ബിഎച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ ആണ് ടൈഗൂണിലെ ഒരു എന്‍ജിന്‍. 6-സ്പീഡ് മാന്വല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതോടൊപ്പമുള്ള ഗിയര്‍ബോക്സ്. അതെ സമയം 147 ബിഎച്ച്പി പവര്‍ നിര്‍മിക്കുന്ന, 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ നാല് സിലിണ്ടര്‍ എന്‍ജിനിലും ടൈഗൂണ്‍ ലഭിക്കും. 6-സ്പീഡ് മാന്വല്‍, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിക്കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media