വാക്‌സിനേഷന്‍ യഞ്ജത്തില്‍ യുഎഇ 100 ശതമാനത്തിലേക്ക്


 

ദുബായ്: ലോകത്ത് തന്നെ കൊവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ മികച്ച നേട്ടവുമായി യുഎഇ. ജനസംഖ്യാനുപാതികമായി ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഒന്നാമത്തെത്തിയിരിക്കുകയാണ് യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചതാണിത്.


രാജ്യത്തെ 91 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ എടുത്തു കഴിഞ്ഞതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസനി അറിയിച്ചു. ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ എന്ന ആഗോള ഏജന്‍സിയുടെ വെബ്സൈറ്റ് ഉദ്ധരിച്ചാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാജ്യത്തെ 80.38 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം ഡോസിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് യുഎഇ. യുഎഇക്ക് തൊട്ടുപിന്നില്‍ 81.2 ശതമാനവുമായി പോര്‍ച്ചുഗല്‍ ആണുള്ളത്.


ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റയുടെ കണക്കുകള്‍ പ്രകാരം ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനാ ടെസ്റ്റുകള്‍ നടത്തിയതില്‍ മൂന്നാം സ്ഥാനമാണ് യുഎഇക്ക്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് യുഎഇ മികച്ച നേട്ടം കൈവരിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ 2021 സപ്തംബര്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ശക്തമായ ടെസ്റ്റിംഗ് പ്രോട്ടോകോള്‍ നടപ്പിലാക്കിയതിലൂടെ തുടക്കത്തില്‍ തന്നെ വൈറസ് ബാധ കണ്ടെത്തി ചികില്‍സിക്കാനും അതിന്റെ വ്യാപനം പരമാവധി തടയാനും സാധിച്ചതായി ആരോഗ്യ വകുപ്പ് അവകാശപ്പെട്ടു.

രാജ്യം നടപ്പിലാക്കിയ ശക്തമായ കൊവിഡ് നിയന്ത്രണ നയങ്ങളും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കാണിച്ച സഹകരണവും ശക്തമായ വാക്സിനേഷന്‍ കാംപയിനുമാണ് യുഎഇയുടെ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണമായകമായതെന്ന് ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. വാക്സിനേഷന്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്ന് മാത്രമല്ല, വൈറസ് ബാധിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നത് തടയുകയും ചെയ്യും. ഇത് ആശുപത്രി അഡ്മിഷന്റെയും വെന്റിലേറ്റര്‍ ഉപയോഗത്തിന്റെയും മരണ നിരക്കിന്റെയും കാര്യത്തില്‍ വലിയ കുറവുണ്ടാക്കിയതായും വക്താവ് പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media