വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 280 പോയന്റ് താഴ്ന്ന് 48,066ലാണ് വ്യപാരം അരംഭിച്ചത്. നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 14,157ലുമെത്തി. ബിഎസ്ഇയിലെ 586 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 526 ഓഹരികള്‍ നേട്ടത്തിലുമാണ്. 88 ഓഹരികള്‍ക്ക് മാറ്റമില്ല.
പവര്‍ഗ്രിഡ് കോര്‍പ്പ്, എസ്ബിഐ, ഇന്‍ഫോസിസ്, എന്‍ടിപിസി, ഹുന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ടെക്മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ചഡിഎഫ്‌സിബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബാങ്ക് ഓഫ് ബറോഡ, മാരികോ, ഇമാമി തുടങ്ങിയ 50 കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലം ഇന്ന് പുറത്തു വിടു