കെഎസ്ടിഎ സമ്മേളനം;പ്രകടനവും പൊതുസമ്മേളനവും ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും 15ന് ശനിയാഴ്ച നടക്കും. വൈകീട്ട്‌ നാലിന്‌  ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽനിന്നാണ് പ്രകടനം ആരംഭിക്കുക. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പ്രകടനത്തിൽ 10,000 ഓളം അധ്യാപകർ അണിനിരക്കും. 

മുതലക്കുളം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിലാണ്  പൊതുസമ്മേളനം. വൈകീട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ടീച്ചേഴ്‌സ്‌ ബ്രിഗേഡ്‌ ലോഞ്ചിങ്ങും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി എ കെ ശശീന്ദ്രൻ, കെഎസ്ടിഎ സംസ്ഥാന പ്രസിഡൻ്റ് ഡി സുധീഷ്, ജനറൽ സെക്രട്ടറി കെ ബദറുന്നിസ, എസ്ടിഎഫ്ഐ ജനറൽ സെക്രട്ടറി സി എൻ ഭാരതി എന്നിവർ സംസാരിക്കും. 

ശനിയാഴ്ച രാവിലെ 9ന്‌ സമുദ്ര ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം തുടരും. 9.30ന്‌ എം സ്വരാജ്‌ അഭിവാദ്യം ചെയ്യും. 11ന്‌ ട്രേഡ്‌ യൂണിയൻ സൗഹൃദ സമ്മേളനമുണ്ടാകും. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media