ഗള്‍ഫ് സാമ്പത്തിക മേഖല ഉണരുമെന്ന് പ്രതീക്ഷ

 

 


ഖത്തര്‍ ഇനി കുതിക്കും.ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യം തീരുമാനിച്ചത് ഗള്‍ഫ് സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ നേട്ടമാകും. ഖത്തറിന്റെ എണ്ണ ഇതര വരുമാനം വര്‍ധിക്കാന്‍ സാധ്യത തെളിഞ്ഞു എന്ന്  വിദഗ്ധര്‍ വിലയിരുത്തുന്നു. മൂന്നര വര്‍ഷമായി ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ ഉപരോധ രാജ്യങ്ങളുടെ വ്യോമ മേഖല ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇറാന്റെതുള്‍പ്പെടെയുള്ള വ്യോമ പാതയിലൂടെ വളഞ്ഞ വഴിയിലാണ് പലപ്പോഴും ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതാകട്ടെ ചെലവ് വര്‍ധിപ്പിക്കുന്നതായിരുന്നു.  

ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഉപരോധം കാരണം ഖത്തറില്‍ ബന്ധുക്കളുള്ള ഒട്ടേറെ പേര്‍ക്ക് രാജ്യത്തേക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ചിന്റെ വിലയിരുത്തല്‍.  ഗള്‍ഫ് മേഖലയ്ക്ക്  എണ്ണ ഇതര വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media