കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം
 


കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആര്‍എസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ ബോംബെറിയുന്നത് ആരെന്ന് വ്യക്തമല്ല. ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. നഗരത്തിലുള്ള പൊലീസിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയാണ് ബോംബ് എറിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media