ചരിത്ര നേട്ടത്തില്‍ നാസയുടെ 'പാര്‍ക്കര്‍'; ഇത് സൂര്യനെ
സ്പര്‍ശിക്കുന്ന ആദ്യ മനുഷ്യനിര്‍മിത പേടകം
ചരിത്രം കുറിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യന്റെ രഹസ്യങ്ങളെ കുറിച്ചറിയുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പാര്‍ക്കര്‍ ആദ്യമായി വിക്ഷേപിച്ചത്. സൂര്യനില്‍ നിന്ന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തിയിരിക്കുകയാണ് നാസയുടെ പാര്‍ക്കര്‍ ബഹിരാകാശപേടകം അഥവാ പിഎസ്പി. സൂര്യന്റെ ഇത്രയടുത്ത് എത്തുന്ന മനുഷ്യ നിര്‍മ്മിതമായ ആദ്യത്തെ പേടകമാണ് പാര്‍ക്കര്‍. സൂര്യന്റെ തീവ്രമായ ചൂടിനെ നേരിട്ട്, ഏകദേശം 40 ലക്ഷം മൈല്‍ അടുത്തുവരെ എത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ അന്തിമ ലക്ഷ്യം.
ഈ പഠനത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നാസയുടെ ചാന്ദ്രദൗത്യത്തിന് വളരെയധികം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 200,000 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കര്‍ സഞ്ചരിക്കുന്നത്. മറ്റൊരു ബഹിരാകാശ വാഹനവും ഇത്ര വേഗത്തില്‍ സഞ്ചരിക്കുകയോ സൂര്യന് ഇത്രയടുത്ത് എത്തുകയോ ചെയ്തിട്ടില്ല. ഇതിനിടെ ഒന്‍പത് തവണയാണ് പേടകം സൂര്യനെ വലയം വെച്ചത്.