ന്യൂനമര്‍ദ്ദം വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റാകും; 
ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകള്‍ റദ്ദാക്കി


കോഴിക്കോട്:: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി  മാറും. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും   ഒഡീഷയ്ക്കും   ഇടയില്‍ തീരം തൊടും. മണിക്കൂറില്‍ 100 കി.മി. വേഗതയില്‍ കാറ്റ് വീശും.

ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീര മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media