ഒമാനിൽ വാക്സിൻ നിർബന്ധമാക്കി
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയും ഒപ്പം ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഒമാനിൽ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികൾക്കു രാജ്യത്തെത്താനും 2 ഡോസ് വാക്സീൻ നിർബന്ധമാക്കിയിട്ടുണ്ട്.
മാത്രമല്ല 72 മണിക്കൂറിനകമുള്ള ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് കരുതണം. കൂടാതെ വാക്‌സീനെടുക്കാൻ ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ അസ്ട്രസെനക (കോവിഷീൽഡ്), കോവാക്സിൻ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ്.
അബുദാബിയിൽ ഗ്രീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയു. ഗ്രീൻപാസ് നൽകുന്നത് തന്നെ വാക്സിനേഷന്റെയും പിസിആർ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ്.
മറ്റ് എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ കുവൈത്തിൽ എത്തുന്നവർക്ക് 3 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ നിലവിൽ വന്നിട്ടുണ്ട്. ശേഷം 72 മണിക്കൂറിനു ശേഷം നടത്തുന്ന പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങാം. പക്ഷെ ഫലം പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ തുടരണമെന്നത് നിർബന്ധം.