ലോകത്തില്‍ വച്ച് ഏറ്റവും വിലകൂടിയ ചൈനീസ് സൂപ്പ്
പക്ഷിയുടെ കൂടുകൊണ്ടുണ്ടാക്കുന്ന വിഭവം
ലോകത്തിലെ ഏറ്റവും വിലകൂടിയ സൂപ്പാണ് 'ബേഡ് നെസ്റ്റ് സൂപ്പ് ' ശരപക്ഷിയുടെ കൂടുകൊണ്ടാണ് ഇതുണ്ടാക്കുന്നത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മീവല്‍ പക്ഷികളോട് സാമ്യമുള്ള ഇനം. വേഗത്തില്‍ പറക്കുന്നതില്‍ റെക്കാഡ് സൃഷ്ടിക്കുന്ന ഒരിനം പക്ഷി കുടുംബമാണ് ശരപ്പക്ഷിയുടേത്. ഈ വിഭാഗത്തിലെ ഒരിനം ശരപ്പക്ഷിയുടെ കൂട് ഉപയോഗിച്ച് തയ്യാറാക്കുന്ന സൂപ്പ് ലോകത്തില്‍ വച്ച് ഏറ്റവും വിലകൂടിയ ഭക്ഷണങ്ങളില്‍ ഒന്നാണ്.
ഹോങ്കോംഗിലെ ഭക്ഷണശാലകളില്‍ വിളമ്പുന്ന ഇത് രുചിച്ചു നോക്കാന്‍ 10,000 രൂപ വരെ ചെലവിടേണ്ടിവരും.പക്ഷിക്കൂട് പൂര്‍ണ്ണമായും പക്ഷിയുടെ ഉമിനീരിനാല്‍ നിര്‍മ്മിതമാണ്. പ്രജനനകാലത്ത് 35ഉം 40ഉം ദിവസം കൊണ്ട് ആണ്‍പക്ഷിയുടെ ഉമിനീരില്‍ നിര്‍മ്മിക്കുന്ന കൂട് ഭക്ഷ്യയോഗ്യമാണ് എന്ന് മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു.
ചൈനയിലെ ഏറ്റവും വിലമതിക്കുന്ന ഈ ഭക്ഷണം ക്വിംങ് രാജവംശ കാലം മുതലേ പ്രസിദ്ധമാണ്. ഭവനത്തില്‍ എത്തുന്ന അതിഥിക്ക് ചൈനീസ് ആചാരമനുസരിച്ച് കൊടുക്കാവുന്ന ഏറ്റവും വലിയ സല്‍ക്കാരങ്ങളില്‍ ഒന്നായി പക്ഷിക്കൂട് സൂപ്പിനെ കണക്കാക്കുന്നു.സാധാരണ പക്ഷിക്കൂടിന് കിലോയ്ക്ക് ഒന്നരലക്ഷം ഇന്ത്യന്‍ രൂപയാണ് വില. ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന കൂടിന് കിലോയ്ക്ക് ഏഴ് ലക്ഷം രൂപവരെ വിലയുണ്ട്. പക്ഷിയുടെ ഉമിനീരിനാല്‍ നിര്‍മ്മിക്കപ്പെടുന്ന ഭക്ഷ്യവിഭവമായതിനാല്‍ പല ന്യൂട്രീഷ്യന്‍മാരും ഇതിനെതിരെ പ്രതികരിച്ചുവെങ്കിലും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റഴിയുന്ന ഇതിന്റെ പ്രധാന ഇറക്കുമതി രാജ്യം അമേരിക്കയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമായ ഈ കൂട് ഇറക്കുമതി ചെയ്യുന്നത് മിക്ക രാജ്യങ്ങളും വിലക്കിയിട്ടുണ്ട്. പക്ഷിപ്പനിയും മറ്റു പകര്‍ച്ച വ്യാധികളും ഭയക്കുന്നത് കൊണ്ട് തന്നെ ഓസ്ട്രേലിയയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോങ്കോംഗ് റസ്റ്റോറന്റുകളിലെ പ്രിയപ്പെട്ട വിഭവമായ ബേഡ്‌സ് നെസ്റ്റ് സൂപ്പ് കുടിക്കാന്‍ തിരക്കോട് തിരക്കാണ്.