സെൻസെക്‌സിൽ 170 പോയന്റ് നഷ്ടത്തോടെ തുടക്കം
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്‌സ് 170 പോയന്റ് നഷ്ടത്തിൽ 52,804ലിലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടിസിഎസ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ് കോർപ്, കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾനഷ്ടത്തിലാണ്.
ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
ആക്‌സിസ് ബാങ്ക്, ഡിഎൽഎഫ്, എൽആൻഡ്ടി, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത തുടങ്ങി 43 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.