ആദ്യമായി സ്വവര്‍ഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി  നിര്‍ദേശിച്ച് സുപ്രിംകോടതി കൊളീജിയം


ദില്ലി: ചരിത്രത്തിലാദ്യമായി സ്വവര്‍ഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിര്‍ദേശിച്ച് സുപ്രിംകോടതി കൊളീജിയം. അഭിഭാഷകനായ സൗരഭ് കിര്‍പാല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയത്തിന്റേതാണ് നിര്‍ദേശം. മുന്‍പ് രണ്ട് തവണ അഭിഭാഷകനായ സൗരഭ് കിര്‍പാലിന്റെ പേര് കൊളീജിയം മടക്കിയിരുന്നു. നവ്തേജ് സിംഗ് ജോഹര്‍ കേസ് വാദിച്ച മുന്‍നിര അഭിഭാഷകരില്‍ ഒരാളാണ് സൗരഭ്. ഈ കേസാണ് 2018ല്‍ സ്വവര്‍ഗാനുരാഗം ഡീക്രിമിനലൈസ് ചെയ്യുന്നതിലേക്ക് നയിച്ചത്.

ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് യു.യു ലളിത്, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട കൊളീജിയമാണ് സൗരഭിന്റെ പേര് നിര്‍ദേശിച്ചത്. 2017 ല്‍ ഡല്‍ഹി ഹൈക്കോടതി ഏകകണ്ഠമായി സൗരഭ് കിര്‍പാലിന്റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ പരിശോധന കിര്‍പാലിന് തിരിച്ചടിയായി. കിര്‍പാലിന്റെ പങ്കാളി വിദേശ പൗരനാണെന്ന കാരണം ചൂണ്ടിക്കാട്ടി ഐബി നിയമനത്തിനെതിരായി 2018 ലും 2019 ലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്ന് മാര്‍ച്ച് 2021 ല്‍ സിഡിഐ എസ്എ ബോബ്ഡെ വിഷയത്തില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇതിന് മറുപടിയായി കിര്‍പാലിന്റെ പങ്കാളി സ്വിസ് എംബസിയിലെ ജീവനക്കാരനാണെന്ന് ചൂണ്ടിക്കാട്ടി. മാര്‍ച്ച് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കിര്‍പാലിനെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു.ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ കിര്‍പാല്‍ രണ്ട് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്. സൗരഭ് കിര്‍പാലിന്റെ അച്ഛന്‍ ബിഎന്‍ കിര്‍പാല്‍ ചീഫ് ജസ്റ്റിസായിരുന്നു.താന്‍ സ്വവര്‍ഗാനുരാഗിയായതാണ് തന്നെ ജഡ്ജിയായി നിയമിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് സൗരഫ് കിര്‍പാല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പങ്കാളി വിദേശ വനിത ആയിരുന്നുവെങ്കില്‍ ഇതൊര കാരണമാകില്ലായിരുന്നുവെന്നും കിര്‍പാല്‍ സൗരഭ് പറയുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media