സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണ വില വര്‍ധിച്ചു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,680 രൂപയാണ് വില. ഒരു ഗ്രാമിന് 4,460 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1830.86 ഡോളറാണ് വില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് 560 രൂപയാണ് വര്‍ധിച്ചത്.
മെയ് ഒന്ന്, രണ്ട് തീയതികളില്‍ 35,040 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നിലവിലെ സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 640 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. കൊവിഡ്-19 പകര്‍ച്ചവ്യാധി രൂക്ഷമാകുന്നതിനിടെയാണ് സ്വര്‍ണ വില കുത്തനെ ഉയരുന്നതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. വില ഇനിയും ഉയര്‍ന്നേക്കുമന്നാണ് വിദഗ്ധരുടെ അഭിപ്രായം.