കോഴിക്കോട്: മത ന്യൂന പക്ഷങ്ങളുടെയും പാവങ്ങളുടെയും ഉടമസ്ഥാവകാശം അന്‍വറിന് തീറെഴുതി കൊടുത്തിട്ടില്ലെന്ന് ഐഎന്‍എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റി. വസ്തുതാ വിരുദ്ധമായ ആരോപപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത് മുഖ്യമന്ത്രിയെയും ഭരണത്തെയും ദുര്‍ബലപ്പെടുത്താനുള്ള അന്‍വറിന്റെ സമീപനത്തെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
പൂരം കലക്കല്‍ വിഷയമടക്കമുള്ള എല്ലാ കാര്യങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഇടതു മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തും. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നത് വരെ മാത്രമേ നിലവിലുള്ള വിവാദങ്ങള്‍ക്ക് ആയുസ്സുള്ളൂവെന്ന് ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ഒ.പി. അബ്ദുറഹ്‌മാനും പ്രസ്താവനയില്‍ പറഞ്ഞു