ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
 



ദില്ലി : ഹിമാചല്‍ പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് - ബിജെപി പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ലീഡ് നിലയില്‍ മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍  മണ്ടി, ഉന, കുളു, കാംഗ്ര,  ബിലാസ്പൂര്‍ ജില്ലകളിലെ ഫലങ്ങള്‍ സംസ്ഥാനം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകുന്നില്ല.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുമുന്നണികള്‍ക്കും മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെന്നിരിക്കെ ആകാംഷ കൂട്ടി ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങിയിരിക്കുകയാണ്. ഇരു മുന്നണികളും തമ്മില്‍ വലിയ സീറ്റ് വ്യത്യാസമില്ലാതിരുന്നാള്‍ ചെറുപാര്‍ട്ടികളുടെ പിന്തുണ നേടി ബിജെപി അധികാരം പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതുവരെയുള്ള ഫല സൂചനയില്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെരാജ് മണ്ഡലത്തില്‍ മുന്നില്‍ ആണ്. എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ജയറാം താക്കൂര്‍ അര്‍ത്ഥശങ്കയില്ലാതെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായി ഫലം എന്താകുമെന്ന് ഉറപ്പിക്കാനാകാത്ത നിലയിലാണ് ഹിമാചലിലെ ട്രെന്റ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media