സൌജന്യ വാക്സിൻ നിർണ്ണായക പ്രഖ്യാപനവുമായി റിലയൻസ്
റിലയൻസ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും വാക്സിനേഷനുള്ള ചെലവ് തങ്ങൾ വഹിക്കുമെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുന്നതിനായി 12.2 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഓയിൽ, കെമിക്കൽ, റീട്ടെയിൽ യൂണിറ്റ്, ടെലികോം വിഭാഗം ജിയോ, അവരുടെ രജിസ്റ്റർ ചെയ്യപ്പെട്ട ആശ്രിതർ എന്നിവർക്കാണ് ഇതോടെ വാക്സിൻ പരിരക്ഷ ലഭിക്കുക.
ജീവനക്കാരുടെയും കുടുംബത്തിന്റെയും സുരക്ഷ ഞങ്ങളുടെ കടമയാണെന്നാണ് റിലയൻസ് ഫൌണ്ടേഷൻ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ നിതാ അംബാനി വ്യക്തമാക്കിയത്. കൊറോണ വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം 2021 മാർച്ച് 1 നാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്. അതിൽ 60 വയസ്സിനു മുകളിലുള്ളവരും 45 വയസ്സിനു മുകളിലുള്ളവരും രോഗാവസ്ഥകൾ അനുഭവിക്കുന്നവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളായി ഫലപ്രദമായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നതിനായി ഈ വിഭാഗത്തിൽ പെടുന്ന എല്ലാ സ്വകാര്യ ആശുപത്രികളുടെയും 100% ശേഷി വിനിയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അറിയിച്ചു.