മമ്മൂട്ടിയെ പിന്തള്ളി പൃഥ്വിരാജ് മികച്ച നടന്‍; സ്വന്തമാക്കിയത് മൂന്നാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
 



തിരുവനന്തപുരം: 2024ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പൃഥ്വിരാജ് സുകുമാരന്. ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം. മൂന്നാം തവണയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. മികച്ച നടനുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ആടുജീവിതം സ്വന്തമാക്കിയത്.ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍പ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സാഹയതയെയും അതിന് ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് പൃഥ്വിരാജിന് അവാര്‍ഡെന്ന് ജൂറി പറഞ്ഞു.
24ാം വയസ്സില്‍ വാസ്തവത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ പൃഥ്വിരാജ്, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരുന്നു. പിന്നീട് സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ രണ്ടാമത്തെ പുരസ്‌കാരവും നേടി. മരുഭൂമിയില്‍ നിസ്സഹായനായ ജീവിച്ച നജീബിനെ അതേതീവ്രതയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച പൃഥ്വിരാജിന് അര്‍ഹിക്കുന്ന പുരസ്‌കാരമായി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം.

ആടുജീവിതത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് ഒരുപാട് സന്തോഷം എന്നാണ് പൃഥ്വിരാജ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ പ്രതികരിച്ചത്.എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അധ്വാനമുണ്ട്. ആടുജീവിതത്തിന്റെ കാര്യത്തില്‍ അത് വളരെ വലുതാണ്.ബ്ലെസി എന്ന സംവിധായകന് അവാര്‍ഡ് ലഭിച്ചതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ചിത്രം തീയറ്ററില്‍ എത്തിയത് മുതല്‍ ഇതിനെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ നജീബ് എന്ന വേഷം ശരിക്കും വെല്ലുവിളിയായിരുന്നെന്നും താരം പ്രതികരിച്ചു.


ആടുജീവിതം ഒരുക്കിയ ബ്ലെസ്സി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച ഛായാഗ്രകന്‍ - സുനില്‍ കെഎസ്, മികച്ച തിരക്കഥ അഡാപ്‌റേറഷന്‍ - ബ്ലെസി, ജനപ്രിയ ചിത്രം തുടങ്ങിയ പുരസ്‌കാരങ്ങളും ആടു ജീവിതം സ്വന്തമാക്കി.ആടുജീവിതത്തിന് ലഭിക്കുന്ന ഒരോ പുരസ്‌കാരത്തിന്റെയും വലിയ പങ്ക് ബ്ലെസി ചേട്ടന് അവകാശപ്പെട്ടതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ 16 വര്‍ഷമാണ് സിംഗിള്‍ ഫോക്കസ്ഡായി ഈ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നും പൃഥി പറഞ്ഞു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media