നികുതി പിരിവില്‍ 86 ശതമാനം വളര്‍ച്ചയുണ്ടായതായി കേന്ദ്രം
ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍, ജൂണ്‍) സര്‍ക്കാരിന്റെ നികുതി പിരിവില്‍ 86% വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. 5.57 ലക്ഷം കോടി രൂപയാണ് നികുതിയായി ലഭിച്ചതെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു.
പ്രത്യക്ഷ നികുതി ഇനത്തില്‍ 2.46 ലക്ഷം കോടിയും പരോക്ഷ നികുതിയിനത്തില്‍ 3.11 ലക്ഷം കോടിയുമാണ് പിരിഞ്ഞു കിട്ടിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇവ യഥാക്രമം 1.17 ലക്ഷം കോടിയും 1.82 ലക്ഷം കോടിയുമായിരുന്നു. വളര്‍ച്ച യഥാക്രമം 109.3 ശതമാനവും 70.3 ശതമാനവുമാണെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.