പ്രകോപനവുമായി വീണ്ടും ചൈന; 200 ചൈനീസ് സൈനികര്‍  അരുണാചല്‍ അതിര്‍ത്തിയില്‍; ഇന്ത്യ തടഞ്ഞു



ദില്ലി:  ഇന്ത്യ - ചൈന സൈന്യങ്ങള്‍ തമ്മില്‍ വീണ്ടും നേര്‍ക്ക്‌നേര്‍. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യില്‍ 200 ചൈനീസ് സൈനികരെ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. താവാങ് സെക്ടറില്‍ ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു. ഇന്ത്യാ ടുഡേയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നടത്തിയ ഒരു പട്രോളിംഗിനിടെയാണ് ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. അതിര്‍ത്തിയോട് ചേര്‍ന്ന് 200 ഓളം ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം തടഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട്, പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും സൈന്യം പിരിഞ്ഞു പോകുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്നതായും നിലവിലുള്ള പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ഓഗസ്റ്റ് 30ന് സമാനമായി ഉത്തരാഖണ്ഡിലെ ബരാഹോതി മേഖലയില്‍ ചൈനയുടെ പിഎല്‍എ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നൂറിലധികം സൈനികരാണ് അതിര്‍ത്തി കടന്നത്. ഏതാനും മണിക്കൂര്‍ ഇവിടെ ചെലവഴിച്ച ശേഷം മടങ്ങിപ്പോകുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്ന് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തിന് പിന്നാലെ മറുപടിയെന്നവണ്ണം ഇന്ത്യ പ്രദേശത്ത് പട്രോളിങ് നടത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാക മേഖലയിലുണ്ടായ സംഘര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുട ഫലമായി ഫെബ്രുവരിയില്‍ സൈനത്തെ പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media