എസ്ബിഐ കെഡ്രിറ്റ് കാര്‍ഡാണോ ഉപയോഗിക്കുന്നത് 1000 രൂപവരെ ക്യാഷ്ബാക്ക് നേടാം
കൊച്ചി: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ 1000 രൂപവരെ ക്യാഷ്ബാക്ക് ഓഫര്‍ നേടാം. റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൈക്രോവേവ് ഓവണ്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിലൂടെയാണ് ക്യാഷ്ബാക്ക് ഓഫര്‍ നേടാനാകുക. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഓഫറിന്റെ വിശദാംശങ്ങള്‍ ഉപയോക്താക്കളെ അറിയിച്ചത്. പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങി വീട് അപ്‌ഗ്രേഡ് ചെയ്യൂ, 1000 രൂപവരെ കിഴിവ് നേടാമെന്നുമായിരുന്നു എസ്ബിഐ ട്വീറ്റില്‍ കുറിച്ചത്. അതേസമയം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കാന്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായിരുന്നാല്‍ മാത്രം പേരാ. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ക്രോമ സ്റ്റോറിന്റെ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫറിന്റെ ആനുകൂല്യം ലഭിക്കുക.