ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി പിൻവലിച്ച് കേന്ദ്രസർക്കാർ.
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി പിൻവലിച്ച് കേന്ദ്രസർക്കാർ. ഇതോടെ 2021 ജനവരി -മാർച്ച് പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും. വ്യാഴാഴ്ച രാവിലെയോടെയാണ് തിരുമാനം തിരുത്തിയത്. പഴയ നിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമാൻ ട്വീറ്റ് ചെയ്തു.ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ അറിയിച്ചത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7,1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും നാഷ്ണൽ സേവിങ്സ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യസമൃദ്ധി യോജനയുടേത് 6.9 ശതമാനമായുമായിട്ടായിരുന്നു കുറച്ചത്. കൂടാതെ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 0.40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസന്‍ സേവിങ് സ്‌കീം പദ്ധതിയുടെ പലിശ 0.9 ശതമാനവും കുറച്ചിരുന്നു.
1974 നു ശേഷമുള്ള ഏറ്റവും കുറവ് പരിശനിരക്കായിരുന്ന ഇത്. ആഗസ്റ്റ് 1974 മുതല്‍ മാര്‍ച്ച് 1975 വരെയുള്ള കാലയളവില്‍ പലിശ നിരക്ക് 7 ശതമാനമായിരുന്നു.2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും പലിശ നിരക്കുൾ സർക്കാർ കുറച്ചിരുന്നു. 2020-21 ഏപ്രിൽ-ജൂൺ പാദത്തിൽ നിരക്ക് 0.70-1.4 ശതമാനമായിരുന്നു കുറച്ചിരുന്നത്.സർക്കാരിന്റെ ധനക്കമ്മിയുമായി ബന്ധപ്പെട്ടാണ് നിരക്ക് കുറച്ചതെന്നായിരുന്നു വിദഗ്ദ അഭിപ്രായം.