ശൈശവ വിവാഹ ഭേഭഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ദില്ലി: ശൈശവ വിവാഹ ഭേഭഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിലവില്‍ പ്രസിദ്ധപ്പെടുത്തിയ പ്രതിദിന നടപടി സൂചികയില്‍ ബില്‍ ഇടം പിടിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം അജണ്ട ഭേഭഗതിപ്പെടുത്തിയാകും സര്‍ക്കാര്‍ ബില്‍ ഇന്ന് സഭയില്‍ എത്തിക്കുക.
സ്ത്രീകളുടെ വിവാഹപ്രയം 21 ആക്കുന്ന നടപടികളുടെ ഭാഗമാണ് ബില്‍ അവതരണം. ബില്ലിനെ എതിര്‍ക്കും എന്നാണ് പ്രതിപക്ഷപാര്‍ട്ടികളില്‍ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 12 എം.പി മാരുടെ സസ്പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയും ഇന്നാണ് നടക്കുക. പാര്‍ലമെന്ററികാര്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന 5 പാര്‍ട്ടികളെ ആണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കായ് ക്ഷണിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്കായ് ക്ഷണിക്കണമെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ള ആവശ്യം.
കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം സര്‍ക്കാര്‍ ഇന്ന് രാവിലെ വീണ്ടും പരിഗണിക്കും. രാവിലെ ഒന്‍പതരയ്ക്കാണ് യോഗം ചേരുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ വിളിച്ച യോഗത്തില്‍ ത്യണമൂല്‍ കോണ്‍ഗ്രസ് ഇന്നും പങ്കെടുക്കില്ലെന്നാണ് വിവരം.