ഇരുപതിന്റെ നിറവിൽ ജി ടെക് ; ഇന്ത്യയിൽ കൂടുതൽ ജി ടെക് എക്സലൻസ് സെന്റർ
കേരളത്തിലെ പ്രമുഖ കംപ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് ന്റെ 20ാം വാര്‍ഷികം ആഘോഷിച്ചു. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ കോർപറേഷൻ മേയര്‍ ബീന ഫിലിപ്പ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 20 വര്‍ഷം മുന്‍പ് കോഴിക്കോട്ട് തുടക്കം കുറിച്ച ജി-ടെക് സമാനതകളില്ലാത്ത വളര്‍ച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ വളര്‍ച്ചയുടെ പടവുകള്‍ ചെയര്‍മാന്‍ മെഹറൂഫ് മണലൊടി വിശദീകരിച്ചു. ഇന്ത്യയിൽ കൂടുതൽ ജി ടെക് എക്‌സലൻസ് സെന്ററുകൾ തുടങ്ങുമെന്ന് ചെയർമാൻ പറഞ്ഞു തുടക്കം മുതല്‍ ജി-ടെകില്‍ സേവനം ചെയ്യുന്നവരെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ്, ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് പ്രസിഡന്റ് എ.കെ നിഷാദ്, മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.പി നന്ദകുമാര്‍, എ.ജി.എം എസ് തുളസീധരന്‍ പിള്ള, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ്, അക്കൗണ്ട്‌സ് മാനേജര്‍ മിനി രഞ്ജിത്ത് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.