ദിവസം 7 രൂപ നിക്ഷേപിച്ച് പ്രതിമാസം 5,000 രൂപ നേടാം


 അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന (എപിവൈ). ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)യ്ക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. പദ്ധതിപ്രകാരം പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കും. എപിവൈയില്‍ അംഗമായിട്ടുള്ള ഒരാള്‍ക്ക് പ്രതിമാസം 5,000 രൂപവരെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നേടാനാകും.


18 നും 40 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം. പദ്ധതിയില്‍ അംഗമായവര്‍ക്ക് 60 വയസ് തികയുമ്പോള്‍ 1,000 മുതല്‍ 5,000 രൂപവരെ മിനിമം പെന്‍ഷന്‍ തുക ലഭിക്കും. കൂടാതെ വരിക്കാരന്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ പങ്കാളിയ്ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഉറപ്പാക്കും. വരിക്കാരനും പങ്കാളിയും മരണപ്പെട്ടാല്‍ മുഴുവന്‍ പെന്‍ഷന്‍ തുകയും നോമിനിക്ക് നല്‍കും. 20 വര്‍ഷമാണ് പദ്ധതി കാലാവധി.പദ്ധതിയില്‍ ചേരാന്‍ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. അങ്ങനെയാങ്കില്‍ മറ്റ് രേഖകള്‍ ഒന്നും ഇല്ലാതെ തന്നെ പദ്ധതിയില്‍ അപേക്ഷിയ്ക്കാം. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിയ്ക്കാന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രധാന മെച്ചം. ഒരിക്കല്‍ പിന്‍വലിച്ചാല്‍ പിന്നെ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കില്ല.


പ്രതിമാസമോ, മൂന്നു മാസമോ കൂടുമ്പോള്‍ തവണകളായി പണം അടയ്ക്കാന്‍ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ എപിവൈ പദ്ധതിക്കായി ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് നല്‍കും. ആദായ നികുതി സ്ലാബിന് പുറത്തുള്ള ആളുകള്‍ക്കും ഈ പദ്ധതിയുടെ നേട്ടം കൊയ്യാന്‍ കഴിയും. പദ്ധതിയില്‍ നേരത്തെ ചേരുകയാണെങ്കില്‍ പ്രീമിയം കുറവായിരിക്കും. അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പ്രീമിയം. പ്രായമനുസരിച്ച് പദ്ധതിയില്‍ നിക്ഷേപിക്കേണ്ട തുക വ്യത്യാസപ്പെട്ടേക്കാം. ഉദാഹരണത്തിന് 18 വയസില്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ടെങ്കില്‍ 5000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ പ്രതിമാസം 210 രൂപ നിക്ഷേപിക്കണം. അതായത് പ്രതിദിനം 7 രൂപ. 25 വയസില്‍ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ 35 വര്‍ഷം പ്രതിമാസം 376 രൂപയാണ് അടയ്‌ക്കേണ്ടത്. ഇനി 30 വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ മാസം 577 രൂപയാണ് നിക്ഷേപിക്കേണ്ടത്. 39 വയസിലാണെങ്കില്‍ 1318 രൂപയും നിക്ഷേപിക്കണം. അങ്ങനെ വരുമ്പോള്‍ 20 വര്‍ഷമാകുമ്പോള്‍ 8.5 ലക്ഷം രൂപവരെയാണ് വരുമാനമായി ലഭിക്കുക. 60 വയസ്സെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് അടയ്‌ക്കേണ്ട തുക തീരുമാനിക്കുന്നത്


2015 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടല്‍ പെന്‍ഷന്‍ യോജന നടപ്പാക്കിയത്. ഈ വര്‍ഷം മെയില്‍ പദ്ധതി നടപ്പാക്കിയിട്ട് അഞ്ച് വര്‍ഷം വര്‍ഷം പൂര്‍ത്തിയായി. രണ്ട് കോടിയിലധികം തൊഴിലാളികളികള്‍ക്കിടയിലാണ് പദ്ധതി നടപ്പാക്കിയത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. 60 വയസ്സിനു ശേഷം മിനിമം പെന്‍ഷന്‍ ഗ്യാരണ്ടി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഏതു വരുമാനക്കാര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. സര്‍ക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് പെന്‍ഷന്‍ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന

പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏതു ബാങ്കിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നതാണ്.അടയ്ക്കുന്ന വാര്‍ഷിക തുകയുടെ 50 ശതമാനം അഥവാ 1000 രൂപ എന്ന നിലയില്‍ നല്‍കി ആദ്യത്തെ അഞ്ചു വര്‍ഷം കേന്ദ്ര സര്‍ക്കാരും അക്കൗണ്ടുടമയോടൊപ്പം സമ്പാദ്യത്തില്‍ പങ്കു ചേരും. ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയും ഉയര്‍ന്ന പ്രതിമാസ പെന്‍ഷന്‍ 5000 രൂപയുമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media