ബംഗളൂരു: കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടി അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധന അഞ്ചാം മണിക്കൂറിലേക്ക്. എന്നാല്‍ ലോറിയുടേതെന്ന് സ്ഥിരീകരിക്കാന്‍ തക്കവിധത്തിലുള്ള സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ വെളിപ്പെടുത്തല്‍. മംഗളൂരില്‍ നിന്ന് റഡാര്‍ എത്തിച്ചാണ് മണ്ണിടിഞ്ഞ പരിശോധന നടത്തുന്നത്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. അര്‍ജുനെ കാണാതായിട്ട് ഇന്ന് 5ദിവസമാകുകയാണ്.
അതേസമയം റഡാറില്‍ 3 സി?ഗ്‌നലുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ ?സി?ഗ്‌നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂര്‍ സന്ദര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എന്‍ഡിആര്‍എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എഴുപതോളം രക്ഷാപ്രവര്‍ത്തകരാണ് സംഭവസ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അര്‍ജുനെക്കുറിച്ചുള്ള ശുഭവാര്‍ത്തക്കായി കാത്തിരിക്കുകയാണ് കുടുംബം.