സെപ്തംബര്‍ അഞ്ചിന് മുമ്പ് എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍
ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 5 ന് ആചരിക്കുന്ന അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും മുന്‍ഗണന നല്‍കി കുത്തിവയ്പ് നല്‍കാന്‍ ശ്രമിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് 20 ദശലക്ഷത്തിലധികം അധിക ഡോസുകള്‍ നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. തുടര്‍ന്ന് രാജ്യത്തെ സാധാരണക്ലാസുകള്‍ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 10 ദശലക്ഷം സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ അടിയന്തിരമായി ശ്രമം തുടങ്ങികഴിഞ്ഞു. ജനുവരി പകുതി മുതല്‍ രാജ്യം മുതിര്‍ന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിവരുന്നുണ്ട്. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാസങ്ങളോളമായി വിദ്യാഭ്യാസം താറുമാറായി വീട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്, ഇതില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സാധിക്കാത്ത പാവപ്പെട്ടവരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 2 മുതല്‍ സാധാരണ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പകുതി വിദ്യാര്‍ത്തികളുടെ മാത്രം പങ്കാളിത്തതോടെയാകും ക്ലാസുകള്‍ പുനരാരംഭിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശേഷം 18 മാസത്തിന് ഇപ്പുറമാണ് ക്ലാസുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടക്കം നടക്കുന്നത്. ഏകദേശം ഒരു മാസം മുമ്പ് മുതിര്‍ന്ന കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്നിരുന്നു.
രാജ്യത്തെ പാര്‍ലമെന്റെറി റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ കൊവിഡ് വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ഏകദേശം 320 ദശലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കും വാക്‌സിന്‍ പ്രോഗ്രാമുകള്‍ക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട് അതുവഴി സ്‌കൂളുകള്‍ സാധാരണഗതിയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിന്റ ഭാഗമായി അടുത്ത മാസം ആദ്യം എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ ശ്രമിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.