യുവനടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി
 


കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ (rape case)നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ (vijay babu)ചോദ്യം ചെയ്യല്‍ തുടങ്ങി(questioning).  വിജയ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്താണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും. 

ഒരുമാസത്തിലധികം നീണ്ടു നിന്ന ഒളിച്ച് കളിക്കും, നാടകങ്ങള്‍ക്കും ഒടുവില്‍ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. വിദേശത്ത് കടന്ന് ജാമ്യത്തിന് ശ്രമിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചെങ്കില്‍ അത് പൊലീസിന് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ ജാമ്യഘട്ടത്തില്‍ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media