ഗണേശ ചതുര്‍ത്ഥി: ഓഹരി വിപണിക്ക് ഇന്ന് അവധി
മുംബൈ: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എസ്‌ക്‌സേഞ്ചും ഇന്ന് പ്രവര്‍ത്തിക്കില്ല.
മെറ്റല്‍, ബുള്ള്യന്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറസ്‌ക് വിപണിയും പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപരം നടക്കുക. നേരിയ നേട്ടത്തില്‍ സെന്‍സെക്‌സ് 58,305 ലും നിഫ്റ്റി 17,369 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.