ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടന്‍ 


 


ദില്ലി : എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കേസില്‍ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. അതേസമയം ദില്ലിയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള  അന്വേഷണ സംഘം മടങ്ങി. എസ്.പി സോജന്‍ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. ദില്ലിയില്‍ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാന്‍ കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 

ദില്ലി മഹാരാഷ്ട്ര കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്. കേസില്‍ നേരത്തെ എന്‍ഐഎ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എന്‍ഐഎ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media