കെല്‍ട്രോണിന് സര്‍ക്കാര്‍ പണം കൊടുക്കുന്നില്ല; എ.ഐ കാമറകള്‍ അഞ്ചാം ദിവസവും കണ്ണടച്ചു തന്നെ
 



കോഴിക്കോട്: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകള്‍ അഞ്ചാം ദിവസവും നിശ്ചലം. കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്നാണ് സേവനം നിര്‍ത്തിയത്. സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെല്‍ട്രോണിന് നല്‍കാനുള്ളത്. പണം നല്‍കാത്തതിനാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സേവനം നിര്‍ത്തിയിരുന്നു. സ്വന്തം നിലയില്‍ പ്രശ്നം പരിഹരിക്കാന്‍ കെല്‍ട്രോണ്‍ നീക്കം. മറ്റ് വരുമാനങ്ങളില്‍ നിന്നും പണമെടുത്ത് ഇന്റര്‍നെറ്റ് ദാതാക്കള്‍ക്ക് നല്‍കാനാണ് ശ്രമം.

ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അവതാളത്തിലായത്. പണത്ത ചൊല്ലി സര്‍ക്കാര്‍ ഗതാഗത അതോററ്റിയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പിഴപ്പണത്തില്‍ നിന്നാണ് കെല്‍ട്രോണിന് പണം തിരികെ നല്‍കേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സര്‍ക്കാര്‍ കൃത്യമായി പണം കൈമാറാത്തതാണ് പ്രശ്‌നം. കരാറില്‍ അതോററ്റി പണം നല്‍കാന്‍ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പും് പറയുന്നു.

കരാര്‍ വിവാദം ഹൈക്കോടതിവരെ എത്തിയ ശേഷമാണ് എഐ ക്യാമറകളുടെ ടെണ്ടറെടുത്ത കെല്‍ട്രോണിന് പണം നല്‍കി തുടങ്ങിയത്. 2023 ജൂണ്‍ 22നാണ് 675 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. 225  കോടി രൂപ മുടക്കിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഓരോ മൂന്ന് മാസം കൂടുമ്പോള്‍ 11 കോടിയാണ് കെല്‍ട്രോണിന് നല്‍കണമെന്നാണ് വ്യവസ്ഥ.. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിവരെ മാത്രമാണ് കെല്‍ട്രോണിന് പണം നല്‍കിയത്. 55 കോടി ഇപ്പോള്‍ കെല്‍ട്രോണിന് കുടിശികയാണ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media