കാനറിപ്പട വരുന്നു; റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ് ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ആവേശത്തുടക്കം
 



കോഴിക്കോട്: ബ്രസീല്‍ ഇതിഹാസങ്ങളും മുന്‍ ഇന്ത്യന്‍ താരങ്ങളും നേര്‍ക്കുനേര്‍ പോരാടുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചാരണാര്‍ത്ഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചില്‍ ആവേശോജ്ജ്വല തുടക്കം. കായികപ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ദീപശിഖ തെളിയിച്ചു. ചടങ്ങില്‍ എം. കെ. രാഘവന്‍ എം.പി, കെ. ജയന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാമെന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ്, എ .ടു. സി ലോജിസ്റ്റിക്സ്, സബ ദോസ് ഇനിഷ്യറ്റീവ് എന്നിവരുടെ നേതൃത്വത്തിലാണ് റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ് 2026 കൊച്ചി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 20-ന് സംഘടിപ്പിക്കുന്നത്. 

ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ അണിനിരക്കുന്ന ചരിത്ര പോരാട്ടത്തിന്റെ ആവേശം മലബാറിന്റെ മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ത്താസ അവതരിപ്പിക്കുന്ന ത്രിദിന വിളംബര ജാഥ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ചത്. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ നമ്മുടെ നാട്ടിലെത്തി പന്തുതട്ടുന്നത് ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടെയും സ്വപ്നമാണെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് റാഫി പറഞ്ഞു. കാനറിപ്പടയും ഇന്ത്യന്‍ താരങ്ങളും കൊച്ചിയില്‍ ഏറ്റുമുട്ടുമ്പോള്‍ സ്റ്റേഡിയം ആവേശക്കടലാകുമെന്നും കേരളത്തിലെ വളര്‍ന്നുവരുന്ന യുവ കായികതാരങ്ങള്‍ക്ക് ഈ മത്സരം വലിയൊരു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് തന്നെ ഇത്തരമൊരു അന്താരാഷ്ട്ര മത്സരത്തിന്റെ പ്രചാരണത്തിന് തുടക്കമിടാനായത് ഏറെ സന്തോഷകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എ കെ. ജയന്ത് വ്യക്തമാക്കി. 

ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമുയര്‍ത്തി ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുമായി സഹകരിച്ചാണ് ദീപശിഖ പ്രയാണം നടത്തുന്നത്. 'ലഹരിക്കല്ല, ഫുട്‌ബോളിന് അടിമപ്പെടാം; ഒരു തൂഫാന്‍ പോരാളിയാകൂ' എന്ന ആഹ്വാനത്തോടെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച ദീപശിഖ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media