കാസര്‍കോട്: കഴിഞ്ഞ പത്ത് വര്‍ഷക്കാലം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയില്‍ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ജനവിധി ഞങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടര്‍ച്ച വേണം. ഞങ്ങള്‍ക്ക് മാത്രമേ ഇത് ചെയ്യാനാവൂ എന്ന് പറയുന്നില്ല. പുതിയ സര്‍ക്കാറിന്റെ ജനക്ഷേമ പരിപാടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. അങ്ങനെ അല്ലെങ്കില്‍ എതിര്‍ക്കും. ഇത്തരം ഘട്ടം എല്‍ഡിഎഫിന്റേയോ സിപിഎമ്മിന്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങള്‍ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.