ആഭ്യന്തര കലഹം രൂക്ഷം: പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടികമ്മറ്റികളും പിരിച്ചു വിട്ട് തൃണമൂല്‍
 



കൊല്‍ക്കത്ത: പശ്ചിമബം?ഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. ഇന്ന് മമത നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് 8 എംഎല്‍മാര്‍ മാത്രമാണ്. ഇപ്പോഴിതാ ആഭ്യന്തര കലഹംകൊണ്ട് പൊറുതിമുട്ടിയതോടെ പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. . തോല്‍വിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ടിഎംഎസി ഇപ്പോള്‍. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പിന്തുണച്ച് 58 ടിഎംസി എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാര്‍ട്ടി അറിയിച്ചത്.

പാര്‍ട്ടിക്ക് ആകെയുള്ളത് 80 എംഎല്‍എമാരാണ്. എന്നാല്‍ മമതയുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് 8 എംഎല്‍മാര്‍ മാത്രവും. ഭൂരിപക്ഷം എംപിമാരും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് 6 എംപിമാര്‍ മാത്രമാണ്. ഈ തിരിച്ചടിക്ക് തൊട്ടു പിന്നാലെയാണ് സംഘടനാ കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി ടിഎംസി 'എക്സി'ലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 'ശ്രദ്ധാപൂര്‍വ്വമായ പരിഗണനയ്ക്ക് ശേഷം, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാന്‍ തീരുമാനിച്ചു.' ടിഎംസി അറിയിച്ചു.

എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും പ്രകടന അവലോകനവും സംഘടനാപരമായ വിലയിരുത്തലും പാര്‍ട്ടി നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഈ അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ഘടന പുനഃസംഘടിപ്പിക്കും, അത് യഥാസമയം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ കാരണങ്ങള്‍ പാര്‍ട്ടി പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല. ടിഎംസി രൂപീകരിച്ചതിനുശേഷം എടുത്ത ഏറ്റവും വലിയ സംഘടനാ തീരുമാനങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

⛓️‍

om5iqb

Leave a reply

Social Media