ഗണ്‍മാന്മാര്‍ക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി

വടിവാങ്ങി  'രക്ഷാപ്രവര്‍ത്തനം' നടത്തിയവര്‍ അല്‍പ്പം വിയര്‍ക്കും
 


കോഴിക്കോട്: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്മാര്‍ക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി. ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗണ്‍മാന്‍മാര്‍ക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി. ഗണ്‍മാന്‍മാര്‍ക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലാന്‍ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാണെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. 

പൊലീസ് മാനുവല്‍ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളമേ ഉളളൂ. എന്നാല്‍ ആലപ്പുഴയിലെ മര്‍ദ്ദനത്തില്‍ ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചത് അതിനേക്കാള്‍ നീളം കൂടിയ വടിയാണെന്നും ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. അതിനിടെ ഗണ്‍മാന്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത നല്‍കി എഐടി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 308-ാം വകുപ്പ് ചുമത്തിയത് വിദഗ്ധ ഉപേദേശം തേടിയ ശേഷമാണെന്നും 308 ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിവേചന അധികാരം ഉണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഗണ്‍മാന്‍മാര്‍ക്കെതിരെ 308 ചുമത്തിയതില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media