വിപണി ഇന്ന് നേട്ടത്തോടെ തുടക്കം
മുംബൈ: വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850 ആയി ഉയര്‍ന്നു. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 52,938ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 15,861ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഓട്ടോ, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, ടാറ്റസ്റ്റീല്‍, മാരുതി സുസുകി, അള്‍ട്രടെക് സിമെന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടത്തില്‍.
അതേസമയം, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
റിലയന്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ കാര്‍ഡ്, യെസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി 41 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.